Title (Indic)ആരോമലാളേ WorkSnehadeepam Year1962 LanguageMalayalam Credits Role Artist Music MB Sreenivasan Performer P Leela Writer P Bhaskaran LyricsMalayalamആരോമലാളെ കരയല്ലേ ആശ്രയമായ് ഭഗവാനില്ലേ (ആരോമലാളെ...) പൊട്ടിപ്പോയാൽ പോകട്ടെ നീ പോറ്റി വളർത്തിയ പൊൻ പാവാ വിധിയുടെ ചരടുകൾ വിട്ടാൽ മർത്ത്യൻ വീണുടയുന്ന കളിപ്പാവ (ആരോമലാളെ...) കണ്മണി നിന്നെ കാണാനൊരു നാൾ അമ്മാവൻ വന്നെത്തുമ്പോൾ കുഞ്ഞിക്കൈയ്യിൽ നൽകും പട്ടിൻ കുപ്പായമിട്ടൊരു പൊൻ പാവ (ആരോമലാളെ...) കാണുന്നവരെ കാണാതാക്കും കാൽ ഞൊടിയാലെ ജഗദീശൻ മൺകുടിൽ നാളെ മാളികയാക്കും മായാമയനാം സർവേശൻ (ആരോമലാളെ...) Englishāromalāḽĕ karayalle āśrayamāy bhagavānille (āromalāḽĕ...) pŏṭṭippoyāl pogaṭṭĕ nī poṭri vaḽarttiya pŏn pāvā vidhiyuḍĕ saraḍugaḽ viṭṭāl marttyan vīṇuḍayunna kaḽippāva (āromalāḽĕ...) kaṇmaṇi ninnĕ kāṇānŏru nāḽ ammāvan vannĕttumboḽ kuññikkaiyyil nalguṁ paṭṭin kuppāyamiṭṭŏru pŏn pāva (āromalāḽĕ...) kāṇunnavarĕ kāṇādākkuṁ kāl ñŏḍiyālĕ jagadīśan maṇguḍil nāḽĕ māḽigayākkuṁ māyāmayanāṁ sarveśan (āromalāḽĕ...)