(പു) മാനത്തെ മാരിവില്ലിന്നൂയലില്‍ മാണിക്യ മൈനകള്‍ പാടിയോ
(സ്ത്രീ) പൂമ്പട്ടു നെയ്തു തീര്‍ത്തു സന്ധ്യയും പാട്ടൊത്തു പാടുവാന്‍ പോന്നുവോ
(പു) മണ്‍ചിരാതു കൊണ്ടു വെച്ചു വാനിലെ
(സ്ത്രീ) അശോകവൃക്ഷഛായയില്
(ഡു) പോയ് വരാം നമുക്ക് പാടിടാം
(ഡു) മാനത്തെ മാരിവില്ലിന്നൂയ്യലില് മാണിക്യ മൈനകള്‍ പാടിയോ
പൂമ്പട്ടു നെയ്തു തീര്‍ത്തു സന്ധ്യയും പാട്ടൊത്തു പാടുവാന്‍ പോന്നുവോ
(സ്ത്രീ) തേനിളം തെന്നലേ അരികില്‍ ഒന്നു വാ
മണവുമായി തളിരില്‍ തരളഭാവതാളമേളം കൊണ്ടു താ
(തേനിളം)
(പു) രൂ.. രുരൂ.. രുരൂതൂ... രൂ.. രുരൂ.. തൂരൂതൂ...
(പു) ഇന്നാഴി നീന്തി വന്നു ചേര്‍ന്ന സന്ധ്യതന്‍
പൊന്താരില് നിന്നു വീണ സ്വര്‍ണ്ണ വീചികള്‍
കൈത്താരു കൊണ്ടു കോരി സ്വപ്ന സാഗരം
ഇന്നാകെയൊന്നു മൂടണം
(ഡു) മാനത്തെ മാരിവില്ലിന്നൂയ്യലില് മാണിക്യ മൈനകള്‍ പാടിയോ
പൂമ്പട്ടു നെയ്തു തീര്‍ത്തു സന്ധ്യയും പാട്ടൊത്തു പാടുവാന്‍ പോന്നുവോ
(സ്ത്രീ) വാരിളം തിങ്കളേ പുടവ കൊണ്ടു താ
കുളിരില്‍ മുങ്ങി മലരില്‍ മധുര സ്വപ്നഗാനമണികള് കൊണ്ടുതാ
(വാരിളം)
(സ്ത്രീ) ഹേ... ഹെഹേ... ഹെഹെഹേ
രൂ... രുരൂ... രുരൂരൂ...
(പു) പൊന്താര വാനില്‍ ജാലകം തുറക്കണം
വെണ്മേഘരാഗഗാനമൊന്നു കേള്‍ക്കണം
വിണ് ചന്ദ്രനോടു ചേര്‍ന്നു നൃത്തമാടണം
വിഷാദ ഭാവം മായണം
(ഡു) മാനത്തെ മാരിവില്ലിന്നൂയ്യലില് മാണിക്യ മൈനകള്‍ പാടിയോ
പൂമ്പട്ടു നെയ്തു തീര്‍ത്തു സന്ധ്യയും പാട്ടൊത്തു പാടുവാന്‍ പോന്നുവ