(പു.2) അദ്വൈതാമൃത മന്ത്രം ചൊല്ലി
അര്ക്കബിംബമുണര്ന്നു
ആദി മന്ത്ര ധ്വനികളുണര്ത്തി
(കോ) ആദി മന്ത്ര ധ്വനികളുണര്ത്തി
(പു.2) പൂര്വ്വദിക്കു ചുവന്നു
പൂക്കള്‍ കണ്ണു തുറന്നു
(ഗ്രൂ) (അദ്വൈതാമൃത )
(പു.2) അന്ധതമസ്സിന് അഗാധതയില്‍
ഉഷസ്സന്ധ്യ കൊളുത്തും വിളക്കു പോലെ
മന്ദമൊഴുകും മാനസ നദിയില്‍
മൗനമുറങ്ങും മനസ്സിന്നിഴയില്
ഓംകാരം സ്പന്ദനമായി (2)
(ഗ്രൂ) (അദ്വൈതാമൃത )
(പു.1) തത്വമസി എന്നു പുഴ പറയുന്നു
സത്യം അദ്വൈതമുഷസ്സും ഒഴിയുന്നു
മര്‍ത്ത്യനു മാത്രം മനസ്സിലാകുന്നില്ല
ഒക്കെയും ഒന്നിനും ബ്രഹ്മമെന്നും
(പു.1) നിത്യ തപസ്സിന് നിശ്ശബ്ദതയില്‍
വിശ്വം ഉറങ്ങിക്കിടന്ന നേരം
പ്രളയ ജലത്തില്‍ പ്രണവ സ്വരങ്ങള്‍
അരയാലിലയായു് ഒഴുകി നടന്നു
ആദിത്യന് പുഞ്ചിരി തൂകി
ആദ്യത്തെ പുലരി വിടര്‍ന്നു
(ഗ്രൂ) (അദ്വൈതാമൃത ) (2)