You are here

Tangattalattil tingal

Title (Indic)
തങ്കത്തളത്തില്‍ തിങ്കള്‍
Work
Year
Language
Credits
Role Artist
Music Berny Ignatius
Performer KS Chithra
Writer Pallippuram Mohanachandran

Lyrics

Malayalam

തങ്കത്താലത്തില്‍ തിങ്കള്‍പ്പൂവുണ്ടോ
സരിഗമ മൂളും പൂങ്കാറ്റേ
ചില്ലിക്കൊമ്പത്തെ അല്ലിച്ചെണ്ടുണ്ടോ
നാലാം നാളില്‍ കല്യാണം
ആതിരാക്കുളിരമ്പിളിയില്‍
സ്വയമലിയാം മോഹവാടികയില്‍
പൂങ്കിനാവിന്‍ ചാരുതയോ
അനുരാഗം സ്നേഹസമ്മാനം....
(തങ്കത്താലത്തില്‍ .....)

പ്രേമസുരഭില മധുമാസം
നിറമാല ചാര്‍ത്തിയ പൂക്കാലം
പാടി വാ...നീ സാമഗാനം
തേന്‍നിലാവില്‍ കളിയാടാം..(പ്രേമസുരഭില...)
കൂട്ടിനാരേ....നീ വരില്ലേ...
ഊയലാടാം ഒന്നുചേരാം.....
ഇണകളല്ലേ നമ്മള്‍ ......
(തങ്കത്താലത്തില്‍ .....)

നായകാ നിന്‍ മൃദുഹാസം
കസവാട ചൂടിയ വാസന്തം
നാദവല്ലകി മീട്ടിടാം ഞാന്‍
പാര്‍വ്വണത്തിന്‍ തിരനോട്ടം(നായകാ...)
ജീവരാഗം നീ തരില്ലേ...
ഞാനറിഞ്ഞൂ നിന്നിലേതോ...
കവിതപോലെ പ്രണയം...
(തങ്കത്താലത്തില്‍ .....)

English

taṅgattālattil tiṅgaḽppūvuṇḍo
sarigama mūḽuṁ pūṅgāṭre
sillikkŏmbattĕ alliccĕṇḍuṇḍo
nālāṁ nāḽil kalyāṇaṁ
ādirākkuḽirambiḽiyil
svayamaliyāṁ mohavāḍigayil
pūṅgināvin sārudayo
anurāgaṁ snehasammānaṁ....
(taṅgattālattil .....)

premasurabhila madhumāsaṁ
niṟamāla sārttiya pūkkālaṁ
pāḍi vā...nī sāmagānaṁ
tennilāvil kaḽiyāḍāṁ..(premasurabhila...)
kūṭṭināre....nī varille...
ūyalāḍāṁ ŏnnuserāṁ.....
iṇagaḽalle nammaḽ ......
(taṅgattālattil .....)

nāyagā nin mṛduhāsaṁ
kasavāḍa sūḍiya vāsandaṁ
nādavallagi mīṭṭiḍāṁ ñān
pārvvaṇattin diranoṭṭaṁ(nāyagā...)
jīvarāgaṁ nī tarille...
ñānaṟiññū ninniledo...
kavidabolĕ praṇayaṁ...
(taṅgattālattil .....)

Lyrics search