You are here

Kaatroram kadaloram

Title (Indic)
കാറ്റോരം കടലോരം
Work
Year
Language
Credits
Role Artist
Music Berny Ignatius
Performer Chithra Iyer
Writer Pallippuram Mohanachandran

Lyrics

Malayalam

കാറ്റോരം കടലോരം ആടിപ്പാടാന്‍ വാ
ചേക്കേറാന്‍ മാനത്തെ മട്ടുപ്പാവുണ്ടേ
പ്രേമോദയം ഗാനോത്സവം
മോഹാരവം രാഗോത്സവം
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
സ്വരമധുര മേളയില്‍ നുകര്‍ന്നിടാം.....

നീയെന്റെ പ്രാണന്റെ മൊഴിയായി വന്നാലും
തോരാത്ത മധുമാരിയായ്...
നീയെന്റെ രാഗാര്‍ദ്രശ്രുതിയായിച്ചേര്‍ന്നാലും
തീരാത്ത സ്വരധാരയായ്...
മയങ്ങും മഞ്ചത്തില്‍ മനം പോല്‍ മാംഗല്യം
നക്ഷത്രപ്പൂത്താലം നീട്ടീ...
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
മൊഴിമധുര സൌഹൃദം പകര്‍ന്നിടാം....
കാറ്റോരം കടലോരം ആടിപ്പാടാന്‍ വാ
ചേക്കേറാന്‍ മാനത്തെ മട്ടുപ്പാവുണ്ടേ......

ഗന്ധർവ്വദേവന്റെ അഴകാര്‍ന്ന മുഖമോ
ശൃംഗാര രതിഭാവമായ്....
കാമന്റെ വില്ലിന്റെ അനുരാഗകലയോ..
മായാത്ത മൃദുഹാസമായ്
ഇളംകാറ്റാലോലം ദളം പോല്‍ താരുണ്യം
ചെമ്മാനം സിന്ദൂരം തൂകി
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
കരലളിതമേളനം സുഖാമൃതം.....
(കാറ്റോരം കടലോരം.....)

English

kāṭroraṁ kaḍaloraṁ āḍippāḍān vā
sekkeṟān mānattĕ maṭṭuppāvuṇḍe
premodayaṁ gānotsavaṁ
mohāravaṁ rāgotsavaṁ
nāṇaṁ pūkkuṁ pīlikkaṇṇil kobamo...
kāṇĕkkāṇĕ ŏnnalle nāṁ..o..māriyo..
svaramadhura meḽayil nugarnniḍāṁ.....

nīyĕnṟĕ prāṇanṟĕ mŏḻiyāyi vannāluṁ
torātta madhumāriyāy...
nīyĕnṟĕ rāgārdraśrudiyāyiccernnāluṁ
tīrātta svaradhārayāy...
mayaṅṅuṁ mañjattil manaṁ pol māṁgalyaṁ
nakṣatrappūttālaṁ nīṭṭī...
nāṇaṁ pūkkuṁ pīlikkaṇṇil kobamo...
kāṇĕkkāṇĕ ŏnnalle nāṁ..o..māriyo..
mŏḻimadhura saൌhṛdaṁ pagarnniḍāṁ....
kāṭroraṁ kaḍaloraṁ āḍippāḍān vā
sekkeṟān mānattĕ maṭṭuppāvuṇḍe......

gandharvvadevanṟĕ aḻagārnna mukhamo
śṛṁgāra radibhāvamāy....
kāmanṟĕ villinṟĕ anurāgagalayo..
māyātta mṛduhāsamāy
iḽaṁkāṭrālolaṁ daḽaṁ pol tāruṇyaṁ
sĕmmānaṁ sindūraṁ tūgi
nāṇaṁ pūkkuṁ pīlikkaṇṇil kobamo...
kāṇĕkkāṇĕ ŏnnalle nāṁ..o..māriyo..
karalaḽidameḽanaṁ sukhāmṛtaṁ.....
(kāṭroraṁ kaḍaloraṁ.....)

Lyrics search