(പു) പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി
പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി
(കോ) പണിചെയ്യും തൊഴിലാളി അവനാണിനി മുതലാളി
(പു) അവനാണീ നിറനാഴിത്തിങ്കള്‍ക്കിണ്ണം

(കോ) പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി

ഹൊയ്യാ ഹോ ഹൊയ്യാ ഹോ
(പു) ഏഴാംകടല്ക്കരേന്നിങ്ങിങ്ങേക്കരേയ്ക്കു വന്നു കൊഞ്ചുന്ന മായക്കിളിയേ
കുട്ടിക്കുറുമ്പു കാട്ടും നാടോടി കുഞ്ഞിക്കിളിപ്പാട്ടാണെനിക്കു പൊരുത്തം

(കോ) നാടു നല്ല നാട് നന്മണിയുള്ള നാട് ഓണമുള്ള നാട് വേലയുള്ള നാട്
(പു) വേലചെയ്യും കൂട്ടുകാരൊത്താടിപ്പാടിക്കൂത്തടിക്കാം
തെയ്യര തെയ്യര തെയ്യ തെയ്യ തോം
(കോ) പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി
(പു) കണ്ണീര്ക്കൊതുമ്പുവള്ളം അന്പില് തുഴഞ്ഞു വരുമമ്പാടികൊച്ചുകിടാത്തി
മണ്ണില്ക്കുരുത്തുവന്നു വേനല്ക്കളത്തില്വീണു വാടാത്ത മുത്തുക്കറുമ്പി
കണ്ണീര്ക്കൊതുമ്പുവള്ളം അന്പില് തുഴഞ്ഞു വരുമമ്പാടികൊച്ചുകിടാത്തി
മണ്ണില്ക്കുരുത്തുവന്നു വേനല്ക്കളത്തില്വീണു വാടാത്ത മുത്തുക്കറുമ്പി
(കോ) നാടു നല്ല നാളെ നന്മണിയുള്ള നാളെ സ്വപ്നമുള്ള നാളെ സ്വര്‍ഗ്ഗമായ നാളെ
(ഗ്രൂ) നാട്ടുമക്കളുല്ലസിച്ചു നൃത്തമാടിയാര്ത്തുപാടും
(പു) തെയ്യര തെയ്യര തെയ്യ തെയ്യ തോം
(പു) പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
(ഗ്രൂ) മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി

(പു) പണിചെയ്യും തൊഴിലാളി അവനാണിനി മുതലാളി
അവനാണീ നിറനാഴിത്തിങ്കള്‍ക്കിണ്ണം