ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ
കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ
കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ
കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം)
സങ്കല്പ തംബുരുവില്‍ ശ്രുതിചേര്ത്തില്ലാ - പ്രേമ
സംഗീതസാധകവും നടത്തിയില്ലാ
കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ
മംഗലാംഗനപ്പോഴേക്കും തിടുക്കമായി -
തിടുക്കമായി (ഉത്തരീയം)
ഇന്നെന്റെ മന്ദിരത്തിന് മണിയറയില്‍ നീ സഖി
ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ
മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ
ശലഭത്തിനോടിയെത്താന് തിടുക്കമായി
തിടുക്കമായി (ഉത്തരീയം)