പാണ്ഡവമാതാവേ അമ്മേ
കൗരവമാതാവേ (പാണ്ഡവ)
കുരുതിപ്പുഴയില് ചിറകു നനച്ചു
പറന്നേ പോയോ സ്വപ്നങ്ങള്‍
(പാണ്ഡവ)
ഇതിനോ നിങ്ങള്‍ നെഞ്ചില്‍-
ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം
ഇതിനായിരുന്നോ നിങ്ങളുണര്ത്തി
കാരുണ്യത്തിന് പാലാഴി?
(പാണ്ഡവമാതാവേ)
പാല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍
ഗംഗാതീര്‍ത്ഥം പകരുമ്പോള്‍
കരളുരുകുന്നൊരു സൂര്യന്പോലും
മുഖം മറയ്ക്കുന്നു
(പാണ്ഡവമാതാവേ)