Title (Indic)ഹിമശൈല സൈകത WorkShaalini Ente Koottukaari Year1980 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer MD Rajendran LyricsMalayalamഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ പ്രണയപ്രവാഹമായ് വന്നൂ അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീര്‍ന്നു നിമിഷങ്ങള്‍ തന് കൈക്കുടന്നയില്‍ നീയൊരു നീലാഞ്ജനതീർത്ഥമായി പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും പീയൂഷവാഹിനിയായി എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍ ഏതോദിവാസ്വപ്നമായി ബോധമബോധമായ് മാറും ലഹരിതന്‍ സ്വേദപരാഗമായ് മാറി കാലം ഖനീഭൂതമായ്നില്ക്കുമക്കര കാണാക്കയങ്ങളിലൂടെ എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടെ നിങ്ങള്‍വരില്ലയോ കൂടെ? Englishhimaśailasaigada bhūmiyilninnunī praṇayapravāhamāy vannū adigūḍhasusmidamuḽḽilŏdukkunna prathamodabinduvāy tīrnnu nimiṣaṅṅaḽ tan kaikkuḍannayil nīyŏru nīlāñjanadīrtthamāyi puruṣāndaraṅṅaḽĕ koḽmayirkkŏḽḽikkuṁ pīyūṣavāhiniyāyi ĕnnĕyĕnikku tiriccugiṭṭādĕ ñān edodivāsvapnamāyi bodhamabodhamāy māṟuṁ laharidan svedabarāgamāy māṟi kālaṁ khanībhūdamāynilkkumakkara kāṇākkayaṅṅaḽilūḍĕ ĕṅṅoṭṭuboyi ñān ĕnṟĕ smṛtigaḽe niṅṅaḽ varillayo kūḍĕ niṅṅaḽvarillayo kūḍĕ?