ചെമ്പവിഴച്ചുണ്ടില്‍ ചെത്തിപ്പഴക്കവിളില്‍
ചുംബനമുന്തിരിപ്പൂവുണ്ടോ?
പൂവൊന്നു നുള്ളാന്‍ പൂമ്പൊടികിള്ളാന്‍
പൂങ്കരള്‍ത്തുമ്പിക്കു മോഹം
മോഹത്തില്‍ നീന്തി പ്രാണസഖീ ഞാന്‍
യാചിച്ചു വന്നു നിന്മുന്നില്‍ !!
നിന്മിഴിനീരിനു നീരലയാകും
എന്മനതാരിന്‍ ഗാനം
ഗാനത്തില്‍ നീന്തി പ്രാണസഖീ നീ
ദാഹിച്ചു വരുമോ എന്മുന്നില്‍ !!