കല്യാണപ്പാട്ടുപാടെടീ കിളിമകളേ
കതിര്‍മാല കോര്‍ത്തു നല്കെടീ കിളിമകളേ
നാലമ്പലനടതുറന്ന് ദീപം കാണെടി
നാലുമൊഴിക്കുരവയിടാന് കൂട്ടുപോരെടി
(കല്യാണപ്പാട്ടുപാടെടീ...)
ആകാശം മുകിലിന്നു മാലകെട്ട്
മാലകെട്ട്..... മാലകെട്ട്....
അരമനസുന്ദരിക്കു പള്ളിക്കെട്ട്
സംഗീതസദസ്സിനു നേരമായീ
സാവിത്രീ സ്വയംവര കാലമായീ
(കല്യാണപ്പാട്ടു പാടെടി...)
ലാലാലാലാലലലാ.......
രാജവീഥിയാകെ തോരണത്തില്‍ മുങ്ങി
രാജ്യമെങ്ങും രാജഭക്തി ഗീതികയില്‍ മുങ്ങി
താരം താഴെവന്നൂ താലപ്പൊലിയേന്താന്‍
വാനം മുന്നില്‍ വന്നൂ ദീപക്കാഴ്ചകാണാന്
ദീപക്കാഴ്ചകാണാന്....
ലാലലലാലല ലാലാല.....