പൂത്തുമ്പീ പൂവന്‍തുമ്പീ
നീയെന്തേ തുള്ളാത്തു തുള്ളാത്തു
പൂവു പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ
നീയെന്തേ തുള്ളാത്തു തുള്ളാത്തു
(പൂത്തുമ്പീ......)
ഞായറുദിച്ചല്ലോ മണ്ണിലെ
ഞാവല്‍ പഴവും തുടുത്തല്ലോ
ആ..ആ..ആ....
(ഞായറുദിച്ചല്ലോ....)
ആറ്റിന്‍കരയിലെ കാവല്മാടത്തില്
ആരോ ചൂളമടിച്ചല്ലോ
പാട്ടിന് തേന്‍കുടം കൊണ്ടുനടക്കുന്ന
ഞാറ്റുവേലക്കിളിയാണല്ലോ...
ഞാറ്റുവേലക്കിളിയാണല്ലോ
പൂത്തുമ്പീ പൂവന്‍തുമ്പീ
നീയെന്തേ തുള്ളാത്തു തുള്ളാത്തു
പൂവു പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ
നീയെന്തേ തുള്ളാത്തു തുള്ളാത്തു
മാനം തളിര്ത്തല്ലോ മണ്ണിലെ
മാണിക്യച്ചെപ്പും തുറന്നല്ലോ
ആ..ആ...ആ....
(മാനം തളിര്ത്തല്ലോ.....)
കാണാതെ പോയൊരു പൂവുകള്‍ പിന്നെയും
ഓണം കാണാന്‍ വന്നല്ലോ
തന്നാനം മയില്‍ തന്നാനം കുയില്‍
താളത്തില്‍ പാടുകയാണല്ലോ...
പൂത്തുമ്പീ പൂവന്‍തുമ്പീ
നീയെന്തേ തുള്ളാത്തു തുള്ളാത്തു
പൂവു പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ
നീയെന്തേ തുള്ളാത്തു തുള്ളാത്തു...ആഹാ...
തുള്ളാത്തു...ആഹാ...
തുള്ളാത്തു...ആഹാ...