മന്ദാകിനീ...ഗാനമന്ദാകിനീ..
മഞ്ജുളമധുവാണീ...
നിന് അന്തഃരംഗം ഞാന്‍ കണ്ടു
വിശുദ്ധിതന്‍ വെണ്താമരപ്പൂക്കള് കണ്ടു...
നിന്നില്‍ തുടിക്കുന്ന പ്രേമാനുഭൂതിതന്‍
സ്വര്‍ണ്ണമത്സ്യങ്ങളെ കണ്ടു..
നിന്നെ ഞാന്‍ കണ്ടു നിന് മന്ദഹാസം കണ്ടു
നിന്നില്‍ ഞാനെന്നെ കണ്ടു...
നിന്നില്‍ ഞാന്‍ എന്നെ കണ്ടു...
(മന്ദാകിനീ)
മുങ്ങിയും താണും തുടിക്കും നിന് നെഞ്ഞിലെ
സ്വര്ണ്ണഹംസങ്ങളെ കണ്ടു..
തുള്ളിക്കളിക്കുന്ന നിന് കാല്ത്തളിരിലെ
വെള്ളിക്കൊലുസ്സുകള്‍ കണ്ടു..
നിന്നെ ഞാന്‍ കണ്ടു നിന് മന്ദഹാസം കണ്ടു
നിന്നില്‍ ഞാനെന്നെ കണ്ടു..
നിന്നില്‍ ഞാന്‍ എന്നെ കണ്ടു...
(മന്ദാകിനീ)