കൂടപ്പിറപ്പേ നീയീ കൂടുവിട്ടോ
കരയുവാനെന്നെ തനിയേ വിട്ടോ
കൂടപ്പിറപ്പേ നീയീ കൂടുവിട്ടോ
ഒരു ഞെട്ടില്‍ വിരിഞ്ഞ പൊന്‍പൂവുകള്‍ നാം
ഒരുമിച്ചു വളര്‍ന്ന പൂമ്പാറ്റകള്‍ നാം
ഒരു ഞെട്ടില്‍ വിരിഞ്ഞ പൊന്‍പൂവുകള്‍ നാം
ഒരുമിച്ചു വളര്‍ന്ന പൂമ്പാറ്റകള്‍ നാം
ഒരുമാത്ര പിരിഞ്ഞാല്‍ കരള്‍ പൊട്ടുമെന്നെ നീ
കണ്ണീര്ക്കടലിതില് തള്ളിയിട്ടോ
കണ്ണീര്ക്കടലിതില് തള്ളിയിട്ടോ (കൂടപ്പിറപ്പേ)
കാനനച്ചോലകളില് ഗാനം നിലച്ചുപോയ്
കാക്കക്കുരുവികളും മൌനം ഭജിച്ചുപോയ്
കാടിന്റെ കരള്‍ പോലും നൊന്തു മരച്ചുപോയ്
പോയതെന്തെന്നോടു നീ പിണങ്ങിയിട്ടോ
പോയതെന്തെന്നോടു നീ പിണങ്ങിയിട്ടോ (കൂടപ്പിറപ്പേ)