ആശാനഭസ്സില്‍ തെളിഞ്ഞുനില്ക്കും
താരാകുമാരീ ആരോ ..
ഏകാന്തചിന്തയില്‍ ചന്ദനം ചാര്‍ത്തുവതാരോ
കിനാവുകള്‍ നേരോ (ആശാനഭസ്സില്‍)
ആരുമറിയാതെ ഞാനുമറിയാതെ
ആരോവന്നെന്നുള്ളില് കൂടുകൂട്ടി- കൂടുകൂട്ടി
ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി
ആശാ- ആശാവിപഞ്ജിതന് കമ്പി മീട്ടി- കമ്പി മീട്ടി
എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി-
ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ
എല്ലാ സുമങ്ങുമൊന്നിച്ചു പൂക്കുമീ
വല്ലരി കണ്ടു പകച്ചു നിന്നൂ (ആരുമറിയാതെ)
കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍
ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ
കാതു കുളിര്ക്കുമാ സംഗീതം കേള്‍ക്കുവാന്‍
കാനനദേവത കാത്തു നിന്നൂ (ആരുമറിയാതെ)