രാജാവ്.... നീയൊരു രാജാവ്...
നീയൊരു രാജാവ്....
ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
(നീയൊരു രാജാവ് ....)
നീയൊരു രാജാവ്
ഞാനല്ല, നീ
ഞാൻ, ഞാനൊരു രാജാവ്
നീയൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
സിംഹാസനമെവിടെ ?
ചെങ്കോലും കിരീടവുമെവിടെ ? - 2
സേനകളെവിടെ ? ചേടികളെവിടെ ?
സേവകന്മാരെവിടെ ?
എവിടെ ?
നീയൊരു രാജാവ്
ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
(നീയൊരു രാജാവ്....)
ആന കുതിര സിംഹം കടുവ
മൈന മയില്‍ മണ്ണാത്തിക്കുരുവി
(ആന കുതിര.....)
ഇവരാണ് നമ്മുടെ പ്രജകൾ
പക്ഷെ നമ്മെക്കണ്ടാൽ മിണ്ടൂല്ല
നമ്മെക്കണ്ടാൽ മിണ്ടൂല്ല
നീയൊരു രാജാവ്
ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
(നീയൊരു രാജാവ്....)
യൂണിയനുണ്ടോ ? പ്ലീനമുണ്ടോ ?
പിക്കറ്റിങ്ങുണ്ടോ ? നിങ്ങൾക്ക്
യൂണിയനുണ്ടോ ? പ്ലീനമുണ്ടോ ?
പിക്കറ്റിങ്ങുണ്ടോ ?
നെല്ലും പണവും കിട്ടുന്നുണ്ടോ ?
നേരെചൊവ്വെ മഴയുണ്ടോ ?
(നെല്ലും.....)
അവിശ്വാസപ്രമേയമുണ്ടോ ?
അട്ടിമറിപ്പുണ്ടോ ? ഉണ്ടോ ?
അവിശ്വാസപ്രമേയമുണ്ടോ ?
അട്ടിമറിപ്പുണ്ടോ ?
നീയൊരു രാജാവ്
ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
ഞാനൊരു രാജാവ്
നീയൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി
ആ നീയൊരു രാജാവ്
ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി