പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ
രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍
രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍
(പനിനീര്‍പ്പൂ ചൂടി )
വാസന്ത വനിയില്‍ ഏതോ കിനാവില്
ശ്രീരാഗം ഉതിരും നീ തൂകും മൊഴികള്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്
(പനിനീര്‍പ്പൂ ചൂടി )