മഞ്ജിമ വിടരും പുലര്‍കാലം
മന്ദമണഞ്ഞു മനോഹരിയായ്
മഞ്ഞില്‍ മുങ്ങി നീരാടി
മഞ്ജുളവര്ണ്ണ വിലാസിനിയായ്
സരിഗമ പാടുന്ന തിരമാലകള്‍
സരിഗമ പാടുന്ന മുകില്‍ വേണികള്
ചേലഞ്ചും ചേലകള്‍ ചുറ്റി
പൂവണിഞ്ഞ മേടുകള്‍
മണിവര്ണ്ണപ്പീലികള് നീര്‍ത്തി
മയിലാടും കാടുകള്‍
അനുഭൂതിയേകും നമ്മേയുണര്ത്തും
ഈ താഴ്വരയില് ഹരിതാഭകളാല്
മരന്ദം തൂകിയെത്തും മധുമാസങ്ങള്‍
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യാരേ..
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്
മാലേയക്കുളിര്‍ വിളമ്പി
ചാഞ്ചാടും തൈത്തെന്നല്‍
ലാവണ്യദീപ്തിയിലാടി
നിറവാലന്‍ പൈങ്കിളികള്‍
അഭിരാമമെന്നും ഈ മാമലകള്‍
മധു യൗവ്വനങ്ങള്‍ നിത്യ കൗതുകങ്ങള്‍
മേഘങ്ങള്‍ കളിയാടും മണിമേടകള്‍
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യാരേ..
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്