തൃക്കാപ്പൂവിതൾ നുള്ളുന്ന തിരുമാറില് കുളിരുള്ള പെണ്ണാളേ
നാടേതു് വീടേതു് നാളെന്തു് ചൊല്ലാമോ.....
ഓടാതെ ചിരി ചോരാതെ മറുവാക്കൊന്നു ചൊല്ലാതെ പോകുന്നു
ഒരു വര്ണ്ണക്കിളിപ്പെണ്ണോതി വലവീശാനൊന്നും നോക്കേണ്ട
ഒരു വര്ണ്ണക്കിളിപ്പെണ്ണോതി വലവീശാനൊന്നും നോക്കേണ്ട
പെണ്ണിന്നല്പം കുറുമ്പുണ്ടേ..വെണ്ണപോലുള്ള മനസ്സുണ്ടേ...
(തൃക്കാപ്പൂവിതള്‍......)
ഇക്കരെയക്കരെ കണ്ടില്ല..ചെത്തിച്ചുവട്ടിലും കണ്ടില്ല
തെക്കേക്കാട്ടിലൊളിച്ചോ നീ...എന്നെയിന്നു വലച്ചോ നീ...
ഇക്കരെയക്കരെ കണ്ടില്ല..ചെത്തിച്ചുവട്ടിലും കണ്ടില്ല
തെക്കേക്കാട്ടിലൊളിച്ചോ നീ...എന്നെയിന്നു വലച്ചോ നീ...
(തൃക്കാപ്പൂവിതള്‍......)
അരികില്‍ വന്നൊരാക്കാറ്റോതി മുളവേലിക്കീഴെ പെണ്ണുണ്ടേ
പെണ്ണിന്നുള്ളില്‍ കിനാവുണ്ടേ..നെഞ്ചിലൊരിത്തിരി ചൂടുണ്ടേ
(തൃക്കാപ്പൂവിതള്‍......)