ചന്ദനത്തൊട്ടില്‍ ഇല്ലാ ചാമരത്തൊട്ടില്‍ ഇല്ലാ
ചെന്താമരക്കണ്ണനുണ്ണി വാവാവോ
രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍
താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍
ചന്ദ്രികപ്പൊന്‍ വിളക്കില്ലാ താമരപ്പൂമെത്തയില്ലാ
ചെന്താമരക്കണ്ണനുണ്ണി വാവാവോ
ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ
നാളെ ഞങ്ങള്‍ നിന്‍ നിഴലായ് എന്‍സ്വപ്നമേ
പൊന്‍ കുളിര്‍കാലം പൂകാന്‍ പൊന്നിന്‍ കിനാക്കള്‍ കാണാന്‍
ചെന്താമരക്കണ്ണനുണ്ണി വാവാവോ