ഇവിടെ മനുഷ്യന്നെന്തു വില....
ആര്‍ക്കും വേണ്ടാത്ത ദുഃഖശില...
ഇവിടെ സ്നേഹത്തിനെന്തു വില
കാറ്റില്‍ ചിതറും ചിലന്തിവല
ഇവിടെ മനുഷ്യന്നെന്തു വില....
ഉണ്ണാത്ത ദൈവത്തെ ഊട്ടുവതൊരിടം...
ഉണ്ണുന്ന മനുഷ്യനെ വീഴുത്തുവതൊരിടം....
(ഉണ്ണാത്ത ദൈവത്തെ....)
ഇവിടെ മനുഷ്യന്നെന്തു വില....
ഇവിടെ സ്നേഹത്തിനെന്തു വില
ഉടയോന്റെ മേടയില്‍ ഉന്മാദമേളം....
പാവത്തിന് മാടത്തില്‍ ബാഷ്പകല്ലോലം...
(ഉടയോന്റെ മേടയില്‍....)
ഇവിടെ മനുഷ്യന്നെന്തു വില....
ആര്‍ക്കും വേണ്ടാത്ത ദുഃഖശില...
ഇവിടെ സ്നേഹത്തിനെന്തു വില
കാറ്റില്‍ ചിതറും ചിലന്തിവല
ഇവിടെ മനുഷ്യന്നെന്തു വില....