കല്യാണരാത്രിയില്‍ കാന്തനരികിലെത്തുമ്പോള്
കല്യാണികളവാണി എന്തുചെയ്യും നീ എന്തുചെയ്യും?
നാഥന്റെ മുമ്പിലൊരു നാലുമണിപ്പൂപോലെ
നാണിച്ചു നാണിച്ചു നില്ക്കും
ഞാന്‍ നാണിച്ചു നാണിച്ചു നില്ക്കും
കരിമീശക്കാരനവന് കളിവാക്കുചൊല്ലി നിന്റെ
കവിളിലൊന്നു നുള്ളിയാല്‍ നീ എന്തുചെയ്യും നീ എന്തുചെയ്യും?
പ്രണയത്തിന് തേനുണ്ണാന്‍ കൊതിയുണ്ടെങ്കിലും
പരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും
രാഗപരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും
മറിമായക്കാരനവന് മാറാതെവന്നു നിന്നെ
മാറോടണച്ചാല്‍ നീ എന്തുചെയ്യും?
നീ എന്തുചെയ്യും?
കളിമാറും ചിരിമാറും കരളിന്റെ നിലമാറും
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍ ബാക്കി
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍