കണ്ണിനു കറുപ്പു കൂടി കവിളിനു ചുവപ്പു കൂടി
ചെഞ്ചൊടിത്തളിരിനു മദം കൂട്ടും നിന്
പുഞ്ചിരിക്കഴകു കൂടി - പൂവമ്പിനിതളുകൂടി. (കണ്ണിനു)
ആദ്യദര്‍ശനത്തില്‍, അഭിനിവേശങ്ങളില്‍
അല്ലിച്ചിറകുകള് മുളച്ചൂ
അസ്ഥികള്‍ക്കുള്ളിലെ ആവേശങ്ങളില്‍
മറ്റൊരു ദാഹം കിതച്ചൂ.
മനസ്സൊരു പൊന്കതിര്മണ്ഡപമായി
മോഹങ്ങള്‍ വിവാഹിതരായി (കണ്ണിനു)
ആദ്യചുംബനത്തില്‍ സ്വപ്നപുഷ്പങ്ങളില്
അഗ്നിശലഭങ്ങള്‍ പറന്നൂ
ആയിരമായിരം രോമാഞ്ചങ്ങളില്‍
സ്ത്രീയുടെ ഗന്ധം കലര്‍ന്നൂ
മനസ്സൊരു സംഗമമന്ദിരമായി
മോഹങ്ങള്‍ ലജ്ജിതരായി (കണ്ണിനു)