എവിടെയോ.... കളഞ്ഞു പോ......യ കൗമാ..രം......
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു
എവിടെയോ കളഞ്ഞു പോയ കൗമാരം
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു
ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേല് നിഴല്‍ വീഴും നഗരത്തിലോ (2)
എവിടെയോ.. എവിടെയോ
മിഴികളില്‍ ഒരു തുള്ളി വെളിച്ചത്തിനായ്
വഴിപാടു ഹോമിച്ച നടക്കാവിലോ (2)
മനസ്സിന്റെ വീണയില്‍ അപസ്വരം മീട്ടുവാന്‍
മടിക്കാത്ത കാലത്തിന് മടിതട്ടിലോ
എവിടെയോ കളഞ്ഞു പോയ കൗമാരം
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു
മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും
മരിക്കാത്ത വാചാല നിമിഷങ്ങളും (2)
കൊതിയോടെ ഒരു നോക്കു കണി കാണുവാന്‍
തുടിക്കുന്ന ഹൃദയത്തിന് വഴിവക്കിലോ
എവിടെയോ കളഞ്ഞു പോയ കൗമാരം
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ...........ന് തിരയുന്നു