നീലാരണ്യമേ നീലാരണ്യമേ
നിന് മുളംകുടിലില്‍ നീ വളര്‍ത്തുന്നൊരു
പൊന്മാന്‍പേടയെ
കണ്ടുവോ കണ്ടുവോ കണ്ടുവോ
ചിത്രമണി ചിറകടിയാല്‍
ശൃംഗാരചിലമ്പൊലിയാല്
സ്വപ്നലതാഗൃഹങ്ങളെ നൃത്തകല പഠിപ്പിക്കും
ഉദ്യാനമോഹിനിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാട്ടുകൂവളപൂമേനി (നീലാരണ്യമേ)
പുഷ്യരാഗപുഞ്ചിരിയാല്
പൂചൂടും ലജ്ജകളാല്‍
എന്റെ തപോവനത്തില്‍ വന്നെന്നെ വിളിച്ചുണര്‍ത്തും
ഏകാന്തകാമുകിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാല്‍നഖേന്ദുമരീചികള്‍ (നീലാരണ്യമേ)