ആ.. ആ..
കുളിരോ കുളിര് കുളിര് കുളിര്
കുന്നത്തെ കുറവനും കുംഭഭരണിക്ക്
കുളിരുകൊണ്ടഭിഷേകം
കുന്നത്തെ കുറവനും കുംഭഭരണിക്ക്
കുളിരുകൊണ്ടഭിഷേകം
മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിനു
മുത്തുകൊണ്ടലങ്കാരം
മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിനു
മുത്തുകൊണ്ടലങ്കാരം
കുളിരോ കുളിര് കുളിര് കുളിര്
ആരുവാമൊഴിപാതയിലൂടെ
ആയിരം ചിറകുള്ള മഞ്ചലിലൂടെ
ആരുവാമൊഴിപാതയിലൂടെ
ആയിരം ചിറകുള്ള മഞ്ചലിലൂടെ
കാവേരീ...
തീരത്തുന്നു വരുന്നൊരിളംകാറ്റേ
കൈയ്യിലെ മുളങ്കുഴലില്‍ പൂമദമുണ്ടോ -
പകര്‍ന്നു തരാന്‍ പൂമദമുണ്ടോ
കുളിരോ കുളിര് കുളിര് കുളിര്
വേമ്പനാട്ട് കായലിലൂടെ
വെള്ളിത്തുഴയുള്ള വഞ്ചിയിലൂടേ
വേമ്പനാട്ട് കായലിലൂടെ
വെള്ളിത്തുഴയുള്ള വഞ്ചിയിലൂടേ
പൂരം കാണാന്‍
അക്കരെ പോയൊരു പൊന്‍ വെയിലേ
മാറിലെ മണിയംചെപ്പില് ചൂടുണ്ടോ
പകര്ത്തു തരാന്‍ ചൂടുണ്ടോ ?
കുളിരോ കുളിര് കുളിര് കുളിര്
കുളിര് ..കുളിര് ..കുളിര്..