കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം
മഴവില്ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടാം
മഴവില്ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടിമൂടിയോമനിക്കാം
പാല്‍ക്കനവില്‍ നീരാടാം
(കരയാതെ)
ആകാശമേടയില്‍ നീ മാന്പേടയായുയര്ന്നാല്
തിങ്കള്‍ക്കൊതുമ്പുമായ് വരും
ആകാശമേടയില്‍ നീ മാന്പേടയായുയര്ന്നാല്
തിങ്കള്‍ക്കൊതുമ്പുമായ് വരും വിദൂരമേഘമായ് ഞാന്‍
നിന് നിഴലായ് ഞാന്‍ മായും
(കരയാതെ)