Neelaagaasam

നീലാകാശം
Year
Language

നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ്
മേലേക്കാവില്‍ ഇളനീര്‍ക്കുടമേന്തിയ നാടന്‍‌പെണ്ണ്
ഇലപൊഴിയും മേട്ടില്‍ അതിരാണിക്കാട്ടില്‍
നിലയറിയാതോടും പൂന്തെന്നല്‍മാരന്‍
അവരെന്നും തേടി സ്വപ്നലോകം സ്വര്‍ഗ്ഗരാജ്യം

(നീലാകാശം)

മലമേലേക്കാവില്‍ വാവിന്‍‌നാള്‍ രാവില്‍
പൂമാലപ്പെണ്ണാളിന്‍ പൊന്‍‌കുഞ്ഞു പിറന്നു
താരഹാരങ്ങളേകുവാനായിരം കന്യമാര്‍
വെണ്ണിലാക്കോടി നല്‍കുവാനായിരം തോഴിമാര്‍
അവരാരും കേള്‍ക്കാതെ പേരെന്തെന്നോതി
പൊന്‍‌കുഞ്ഞിക്കാതില്‍ പുതുമാരന്‍ തെന്നല്‍
കിളിയേ കാതുകുത്താന്‍ മുള്ളുമായ് വാ

(നീലാകാശം)

സരിമഗരിസപ ധപമപസധസ
പൂമാലപ്പെണ്ണിന്‍ പൊന്‍‌കുഞ്ഞിനു നാളെ
തിരുവാതിരനാളില്‍ ചോറൂണിനു നേരം
സ്വര്‍ണ്ണമാന്‍പേടയോടുമീ പൂമുഖക്കോടിയില്‍
സ്നേഹഗന്ധര്‍വ്വവേണുവില്‍ ചിന്തുകള്‍ കേള്‍ക്കയായ്
നിലയുറയും പാട്ടില്‍ ചെത്തിപ്പൂന്തേരില്‍
പുതുമോളെ കാണാന്‍ അണയുന്നൂ പൂതം
കേള്‍പ്പൂ കാല്‍ച്ചിലമ്പിന്‍ താളമേളം

(നീലാകാശം)

nīlāgāśaṁ tilagakkuṟi sārttiyŏruṅṅiya pĕṇṇ
melekkāvil iḽanīrkkuḍamendiya nāḍan‌pĕṇṇ
ilabŏḻiyuṁ meṭṭil adirāṇikkāṭṭil
nilayaṟiyādoḍuṁ pūndĕnnalmāran
avarĕnnuṁ teḍi svapnalogaṁ svarggarājyaṁ

(nīlāgāśaṁ)

malamelekkāvil vāvin‌nāḽ rāvil
pūmālappĕṇṇāḽin pŏn‌kuññu piṟannu
tārahāraṅṅaḽeguvānāyiraṁ kanyamār
vĕṇṇilākkoḍi nalguvānāyiraṁ toḻimār
avarāruṁ keḽkkādĕ perĕndĕnnodi
pŏn‌kuññikkādil pudumāran dĕnnal
kiḽiye kāduguttān muḽḽumāy vā

(nīlāgāśaṁ)

sarimagarisaba dhabamabasadhasa
pūmālappĕṇṇin pŏn‌kuññinu nāḽĕ
tiruvādiranāḽil soṟūṇinu neraṁ
svarṇṇamānpeḍayoḍumī pūmukhakkoḍiyil
snehagandharvvaveṇuvil sindugaḽ keḽkkayāy
nilayuṟayuṁ pāṭṭil sĕttippūnderil
pudumoḽĕ kāṇān aṇayunnū pūdaṁ
keḽppū kālscilambin dāḽameḽaṁ

(nīlāgāśaṁ)