(പു) ഉം ഉം
(പു) ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2)
(സ്ത്രീ) പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായകന്‍ നീ
(പു) ഓ.. ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2)
(പു) ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ
(സ്ത്രീ) ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ
(പു) കുയിലിന്റെ വല്ലിയില്‍ മീട്ടും ഉണരുന്ന തേന്മലര് നീ
(സ്ത്രീ) കരളിന്റെ കോവിലിലെന്നും കണ്‍കണ്ട ദീപം നി
(സ്ത്രീ) ഒഒഓ ഓ ഓ
(പു) ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ്
(സ്ത്രീ) ഓ.. എന്റെ താഴാ നെഞ്ചിനുള്ളില്‍ പ്രേമമധുരം നീ
(സ്ത്രീ) അ..
(പു) മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്
(സ്ത്രീ) മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്
(പു) കനവിന്റെ നന്ദനമാകേ കളനാദസുന്ദരമായി
(സ്ത്രീ) ഇരുള് നീക്കവാനെന് മുന്നില്‍ പൊന്‍ദീപനാളം നീ
(സ്ത്രീ) ഒഒഓ ഓ ഓ
(പു) ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2)
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
(സ്ത്രീ) സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായകന്‍ നീ
(പു) ഓ.. ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2)