നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം (2)
എന്നോടെന്തിനീ നീരസം
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ
കണ്ടു നിന്നെകണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്തിങ്കള് പൂങ്കുല പോലെ
(കണ്ടു നിന്നെ കണ്ടു ഒരു)
എന്നു വരും പ്രേമത്തിന് പൂന്തേന്‍ എന്നു തരും നീ ആശക്കിളി (2)
ആശക്കിളി ആശക്കിളി ഒഓ..ഒഓ..ഒഓ..
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ
കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളംചുണ്ടില്‍ പ്രേമ ചെണ്ടിന്‍ പരാഗങ്ങളാണോ
(കണ്ണില്‍ നീലക്കണ്ണില്‍)
നിന്മനസ്സിന് കോരിത്തരിപ്പുകള്‍ എന്നു തരും നീ ആറ്റക്കിളി (2)
ആറ്റക്കിളി ആറ്റക്കിളി ഒഓ.. ഒഓ..ഒഓ..
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം (2)
എന്നോടെന്തിനീ നീരസം
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
നീയറിഞ്ഞോ