നേരം പോയ് നേരം പോയ് നട കാളേ വേഗം
വെയില് മാനത്തെത്താറായ് പൂട്ടണമീ കണ്ടം
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയൊരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ ….
(നേരം പോയ് )
ഓഹോ …ഓഹോ …. ഹോയ്
കട്ടകള്‍ തല്ലിയുടയ്ക്കാന്‍
കുത്തു വരമ്പ് പിടിക്കാന്‍ (കട്ടകള്‍)
പോവിനോ ഹോയ്
വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേവി വിട്
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ ….
(നേരം പോയ് )
ഓഹോ …ഓഹോ ….
നത്തകള്‍ കൊത്തി വിഴുങ്ങാന്‍
എത്തിയ പറവകള്‍ എല്ലാം (നത്ത )
മാറീനോ ..ഹോയ്
മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
ഓഹോ മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരി പ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ...