ഗാനമേ പ്രേമഗാനമേ
ഇന്നേതു മാര രഞ്ജിനി തന് വീണയില്‍
വന്നുണര്‍ന്നൂ ഹോയ്, രാഗഭാവതാളങ്ങളെ
രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തന് വേണുവില്‍
വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ
ജന്മങ്ങളായ് ജീവതന്തിയില്‍
തുളുമ്പും സംഗീതമേ
ചൈതന്യമായി സങ്കല്പ്പമായി
തുടിക്കും സൌരഭ്യം നീയെന്നുമെന്നുള്ളില്‍
ഗാനമേ പ്രേമഗാനമേ
ഇന്നേതു മാരരഞ്ജിനി തന് വീണയില്‍
വന്നുണര്‍ന്നൂ ഹോയ്.. രാഗഭാവതാളങ്ങളെ
സ്വപ്നങ്ങളായെന്റെ ചിന്തയില്‍
തിളങ്ങും ശൃംഗാരമേ
താരുണ്യമായി ലാവണ്യമായി
ജ്വലിക്കും സൌന്ദര്യം നീയെന്നുമെന്‍മുന്നില്‍
രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തന് വേണുവില്‍
വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ