ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍
പ്രിയസഖി നിനക്കായ്...
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍....
നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ
സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്മൃതികളില്‍ നിനക്കായ്....
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍...
കരളില്‍ വിടരും മലരിന് അകമേ നിറയും
നറുതേന്‍ നുകരാന്‍ ഞാനണയുമ്പോള്‍
മലര്‍ക്കിളീ നിന്നെ സ്വീകരിക്കാനെന്നും
ദലമായ് വിരിയാം ഞാന്‍...
(മലര്‍ക്കിളീ...)
ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍
പ്രിയസഖി നിനക്കായ്...
സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്മൃതികളില്‍ നിനക്കായ്...
കളഭം പൊഴിയും രാവിന്നഴകില് ചൊരിയും
മൊഴിതന്‍ കുളിരായ് ഞാനണയുമ്പോള്‍
മനസ്വിനീ നിന്റെ മാനസവീണയില്‍
ശ്രുതിയായ് അലിയാം ഞാന്‍
(മനസ്വിനീ...)
സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്മൃതികളില്‍ നിനക്കായ്...
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍...
നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ
ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍...
പ്രിയസഖി നിനക്കായ്...