ഉം.............. ആ........
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
നിലാവുപോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാ മിഴിയാകാം വിളക്കില്‍ ഞാന്‍ തിരിയാകാം
മനസ്സിലെ കിളിയാകാം
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
അഴിഞ്ഞോരാ കുനുകൂന്തല്‍ നുകര്‍ന്നുവോ മഴമേഘം...
ആ..........
തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍
അടങ്ങുമോ തുഴയുമ്പോള്‍ അനാദിയാം തിരകള്‍
അലിഞ്ഞുവോ നിമിഷങ്ങള്‍
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
നിലാവുപോല്‍ പ്രേമം നിറഞ്ഞുവോ നാണം
കുതിര്‍ന്നൊരാ കുഴല്‍വിളിയില്‍ കുയില്ക്കിനാവുണരുമ്പോള്
ഉലഞ്ഞ നിന് തളിര്‍മെയ്യില്‍ ചെരാതുകള്‍ തെളിയുമ്പോള്‍
മറക്കുമോ ചിറകായ് നീ തുടിക്കുമീ പുളകം
പൊതിഞ്ഞുവോ മധുമാസം
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
നിലാവുപോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാ മിഴിയാകാം വിളക്കില്‍ ഞാന്‍ തിരിയാകാം
മനസ്സിലെ കിളിയാകാം
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം