ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും
തീരാനോവില്‍ തേങ്ങും നെഞ്ചില്‍ തേനലയായി
തഴുകും കുളിരായി
മോഹങ്ങളെല്ലാം പുഴയായ് തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടോ
സ്നേഹത്തിന് ചിപ്പിയില്‍ മുത്തുവിളഞ്ഞാല്‍
മേഘത്തിന്നര്ത്ഥമുണ്ടോ
ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ?
പനിനീര്ക്കനിവിന് മുകിലേ
പണ്ടത്തെ വേഴാമ്പല്‍ ഞാന്‍
തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടോ
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്രദീപമുണ്ടോ
ഈ എരിതീക്കുടതന് തണലില്‍
സ്നേഹമായ് വരുമോ
ഒരുനാള്‍ അറിയാക്കനലില് നീറുന്ന ശലഭം ഞാന്‍