താരകേ രജതതാരകേ...
താരകേ രജതതാരകേ....
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
ആ....ആ....ആ.....
മോഹദാഹങ്ങള്‍തന്‍ തിരകളില്‍ ഞാനൊരു
പായ്മരതോണി പോലുലഞ്ഞു
ഞാന്‍ പായ്മരത്തോണി പോലുലഞ്ഞു
എന്‍ ജീവപുഷ്പത്തിന്‍ കവിളില്‍ ദുഃഖത്തിന്
കണ്ണീര് പളുങ്കുതുള്ളി നിറഞ്ഞു
കണ്ണീര് പളുങ്കുതുള്ളി നിറഞ്ഞു....
താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
ആ...ആ....ആ...
നിനക്കുറങ്ങാനെന്‍ അരികില്‍ ഞാനൊരു
നിര്‍മയ ശയനമഞ്ചമൊരുക്കി
ഞാന്‍ നിര്‍മയ ശയനമഞ്ചമൊരുക്കി
അതില്‍ നിന്നെ കൊണ്ടുവന്നിരുത്താനായ് ഞാന്‍
അനുധാവനം ചെയ്തു നിത്യം
ഞാന്‍ അനുധാവനം ചെയ്തു നിത്യം
താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു...