കരണം തെറ്റിയാല്‍ മരണം ഞങ്ങടെ
കലയൊരു ജീവിതപരീക്ഷണം
കല്ലറയ്ക്കുള്ളിലെ പുഷ്പങ്ങള്‍ ഞങ്ങള്‍
ഉല്ലാസമേകും ശില്പങ്ങള്
(കരണം തെറ്റിയാല്‍....)
ചാട്ടയുണ്ടെങ്കില് മാത്രം ഇവ അടങ്ങും
ഈ ചാട്ടയില്ലേല് ഞങ്ങളെ ഇവ വിഴുങ്ങും
കമോണ്‍, കാം ആന്റ് സെറ്റില്‍
ആനയ്ക്കു തുടലിവിടെ ആത്മധൈര്യം
ഇതില്‍ ആകെ ഞങ്ങള്‍ക്കാശ്രയം തന്റേടം...
(കരണം തെറ്റിയാല്‍....)
ചിറകില്ലാതെ ഞങ്ങള്‍ പറക്കും
വളയമില്ലാതെ ഞങ്ങള്‍ ചാടും
അത്ഭുതസാഹസത്താല് രസിപ്പിക്കും അതില്‍
അടിതെറ്റി വീണാലും നിങ്ങള്‍ ചിരിയ്ക്കും
ഹഹഹഹഹ
(കരണം തെറ്റിയാല്‍....)
ഉല്ലാസമേകും ശില്പങ്ങള്....