1.
താ തക്കിടത്താന്തരേ
താരപ്പം തക്കിടത്തന്താരേ
തിത്തകത്തെയ്യകത്തെയ്യകത്തക്കിട
താരപ്പം തക്കിടത്തന്താരേ
ചേലൊത്തൊരു പെണ്ണാളേ
താലിയും മാലയും കെട്ടിയിട്ടു്
തമ്പ്രാന്റെ കോവിലിച്ചെന്നിട്ടു് കുമ്പിട്ടു
തന്തോയം കൊണ്ടാടിപ്പാടാല്ലോ
(താ തക്കിട)
കാവിലും കോവിലും പാട്ടൊണ്ടു്
കാളിയും നീലിയും കൂട്ടൊണ്ടു
കാടികുടിച്ചിട്ടു കോടിയുടുത്തിട്ടു
കാവിലെത്തേവനെക്കാണാല്ലോ
(താ തക്കിട)
2.
പൊലിക്കുമല്ലോ ഇപ്പോ
പൊലിക്കുമല്ലോ
താനായു് പാടി പൊലിക്കുമല്ലോ
പൊലിക്കുമല്ലോ ഇപ്പോ
പൊലിക്കുമല്ലോ
തമ്പ്രാക്കന്മാരും പൊലിക്കുമല്ലോ
പൊലിക്കുമല്ലോ ഇപ്പോ
പൊലിക്കുമല്ലോ
കോയിക്കത്തേവനു പൊലിക്കുമല്ലോ
തേവനും തേവിക്കും പൊലിക്കുമല്ലോ
3.
കൊച്ചിനെക്കൊല്ലല്ലേ യച്ചിയമ്മേയമ്മേ
കൊച്ചിനെക്കൊല്ലല്ലേ യച്ചിയമ്മേ
ആനക്കലികൊണ്ടു് അണ്ടംമറിഞ്ഞു വാ വാ
കുതിരക്കലികൊണ്ടു് കൂത്താടി വാ വാ
കാറ്റത്തിളഞ്ചൊട്ടക്കുരലുപോലെയോടി വാ
കാട്ടാനമദംപൊട്ടിയോടിവരും പോല പാ
(കൊച്ചി)
4.
താരിലത്തയ്യേ താരിലത്തയ്യേ ഹൊയ്യ താരിലത്തയ്യേ
കണ്ടന്കോരന്റെ കാളേടേ കാലാന്നേ താരിലത്തയ്യേ
അന്റനെല്ലിന്റെ പുന്നാരമ്മേന്യാണേ താരിലത്തയ്യേ
പാവാഷംവച്ചിട്ടു മോന്തിക്കുടിക്കിനെടാ താരിലത്തയ്യേ
തമ്പ്രാനും തമ്പ്രാട്ടീം ചിമാന്മാരാന്നേ താരിലത്തയ്യേ