1.
ഓടക്കുയലൂതുന്നേ പൊന്മുളങ്കാടു് - ഹോയു്
ഓടിയൊളിച്ചുവെന്റെ ചക്കരപ്പെണ്ണേ
കായലിലു് വെള്ളം വറ്റി കട്ടകുത്താലോ
കല്യാണപ്പുഞ്ചേലു് ആളെറങ്ങാലോ
പുവാരിത്തൂവുമ്പം പൊന്നുവെയിലു് - ഹോയു്
പൂവാലന് തുള്ളുന്നേ പുഞ്ചവയലേല്
വിത്തെറിയാന്‍ കണ്ടത്തു് പോണതു് കണ്ടു്
കാത്തിരിപ്പാനെത്തിയല്ലോ പൊന്വരിവണ്ടു്
2.
പുഞ്ചചിരിക്കണു നെഞ്ചകുളിര്ക്കണു
പൂഞ്ചോലപ്പെണ്ണാളേ
കൊഞ്ചിനടന്നു് ഞാറുനടുമ്പളു്
കൂട്ടിനു പോരൂല്ലേ - നീ
പാടപ്പെണ്ണിനു് മേടപ്പത്തിലു്
പച്ചയുടുക്കണ കല്യാണം
പഞ്ചാരപ്പൂച്ചുണ്ടു പൊളിച്ചു്
പാട്ടൊന്നു പാടെന്നു് - നീ
പാട്ടൊന്നു പാടെന്നു്
3.
പൂത്തല്ലോ പൊലിച്ചല്ലോ തെയ്യന്താരോ
പൂന്നെല്ലു കുലച്ചല്ലോ തെയ്യന്താരോ
പൊന്നാര്യന്‍ വിളിച്ചല്ലോ തെയ്യന്താരോ
പൊന്നരിവാ കളിച്ചല്ലോ തെയ്യന്താരോ
തെയു്വങ്ങളു് കനിഞ്ഞല്ലോ തെയ്യന്താരോ
തേന്മയ പൊയിഞ്ഞല്ലോ തെയ്യന്താരോ
ചാമ്പക്കാച്ചാലിച്ചെന്നു് തെയ്യന്താരോ
ആമ്പലു വീരിഞ്ഞന്നു് തെയ്യന്താരോ
തമ്പിരാന് കനിയുന്നേ തെയ്യന്താരോ
തന്തോയം നമുക്കാണേ തെയ്യന്താരോ