ഉംഹും...ഉംഹും...ഉംഹും..ഉംഹും...
പാഞ്ചജന്യത്തിന് നാട്ടിലൊരു പാണ്ഡവവീരനാം രണനായകന്
അവനുടെ പ്രിയപുത്രന് അഭിമന്യു ഇതിഹാസത്തിലെ യുവനായകന്
ഉംഹും...ഉംഹും...ഉഹും..ഉംഹും...
സത്യധര്മ്മാദികള് സമരഭൂവില്‍ രക്തംചൊരിഞ്ഞു പിടഞ്ഞിടുമ്പോള്‍
സിരകളില്‍ ആവേശജ്വാലയോടെ പത്മവ്യൂഹത്തില്‍ അവന് കടന്നു....
പാഞ്ചജന്യത്തിന് നാട്ടിലൊരു പാണ്ഡവവീരനാം രണനായകന്
അവനുടെ പ്രിയപുത്രന് അഭിമന്യു ഇതിഹാസത്തിലെ യുവനായകന്
ശത്രുവൃന്ദത്തിന് പാളയത്തില്‍ ഒറ്റയ്ക്കു നിന്നവന് പോര് നടത്തീ
മുന്നില്‍ കുരുക്ഷേത്രഭൂമിയിലെ തിന്മകളൊന്നാകെ അരിഞ്ഞു തള്ളി...
പാഞ്ചജന്യത്തിന് നാട്ടിലൊരു പാണ്ഡവവീരനാം രണനായകന്
അവനുടെ പ്രിയപുത്രന് അഭിമന്യു ഇതിഹാസത്തിലെ യുവനായകന്
ഇടയിലാ കൌരവപ്പടയണികള് ചതിയിലാ ധീരനെ കൊന്നുവീഴ്ത്തീ...
അഭിമന്യു എന്നെന്നും രക്തസാക്ഷി...അടരാടി ജയിപ്പതോ ധര്‍മ്മനീതി...
ഉംഹും...ഉംഹും...ഉഹും..ഉംഹും...