ഒരു തുള്ളി അനുകമ്പ പെയ്യാത്ത കരിമണല്ക്കാടുകളേ
വേര്‍പ്പൊഴുക്കി വേലചെയ്യുന്നോരെ വേട്ടയാടും ചെന്നായ്ക്കളേ
ഭൂമിയിലിറങ്ങിയ പൂതനമാരോ
സാരിയുടുത്തൊരു താടകമാരോ
(ഭൂമിയലിറങ്ങിയ)
പെണ്ണുകെട്ടാന്‍ വരുംനേരം
കല്യാണച്ചെറുക്കന്റെ
കണ്ണു കൂടി കെട്ടാന്‍ നിങ്ങള്‍ മറക്കരുതേ
നിങ്ങള്‍ മറക്കരുതേ
എലിവാലു മുടിയതില്‍ ഏഴുപിരിതിരിപ്പന്
കാലൊന്നു കുറുകിയാല്‍ ഹൈഹീല്‍ നടത്തം
മാറുകണ്ണുണ്ടെങ്കില് മാറ്റാത്ത കണ്ണാടി
മാറിടഭംഗിക്കു മറ്റൊരു സാമഗ്രി (2)
(ഭൂമിയലിറങ്ങിയ)
ചുണ്ടു കറുത്താല്‍ ചുവന്ന ലിപ്സ്റ്റിക്കു്
ചട്ടുകം കൊണ്ടാല്‍ ബ്യൂട്ടി സ്പോട്ടു്
(ചുണ്ടു കറുത്താല്‍ )
അരചുറ്റിമറയ്ക്കാന് അരമുഴം തുണിയോ
അമ്മായീ...
അമ്മായി നിന്റെ വയസ്സിന്റെ കാര്യം രഹസ്യം (2)
(ഭൂമിയലിറങ്ങിയ)