ചെമ്പകം പൂക്കുന്ന താഴ്വരയില്
ചന്ദ്രഗിരിയുടെ താഴ്വരയില്
സ്വര്‍ണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍ പക്ഷീ....
(ചെമ്പകം പൂക്കുന്ന...)
തെക്കന്‍ കാറ്റിനു തണുപ്പു കൂടി കിളി
തേനുണ്ടു തളിരുണ്ടു മദിച്ചു പാടീ
നക്ഷത്ര കൊടിയുള്ള മയില്‍പ്പെണ്ണേ നിന്റെ
നൃത്തം കാണാന്‍ ഞാന്‍ വന്നൂ
(ചെമ്പകം പൂക്കുന്ന...)
ആടും മയിലിനു കുളിരുകോരീ അവള്
ആലിലയരമണികിലുക്കിപ്പാടീ
ഗന്ധര്വന് കാട്ടിലെയിണപ്പക്ഷീ നിന്റെ
ഗാനം കേള്‍ക്കാന്‍ ഞാന്‍ നിന്നൂ
(ചെമ്പകം പൂക്കുന്ന...)
ആറ്റും കടവിലെ കുടിലുമേഞ്ഞൂ
അകത്തായിരമിലവര്ങപ്പൂ ചൊരിഞ്ഞൂ
കന്നിരാവുദിച്ചപ്പോള്‍ കിളി പാടീ
രാത്രി കളിയാടീടാന്‍ നീ വരുമോ?
(ചെമ്പകം പൂക്കുന്ന...)
പെയ്തും പെറുക്കിയും ഋതുക്കള്‍ പോയി
സ്വര്‍ഗ്ഗ വാതിലും തുറന്നിട്ടാ കിളികള്‍ പോയീ
പെണ്മയില്നല്കിയോരിളംകുഞ്ഞേ നിന്റെ
അമ്മയെകാണാന്‍ രാരീരോ....
(ചെമ്പകം പൂക്കുന്ന....)