പച്ചിലയും കത്രികയും പോലെ
പട്ടുനാരും പവിഴവും പോലെ
പുഷ്പവതീ.....
പുഷ്പവതി നീയും ഞാനും
സ്വപ്നവും നിദ്രയും പോലെ
തുടിച്ചു തുടിച്ചു വിടരും നിന്റെ
തൊട്ടാല്‍പൊട്ടുന്ന താരുണ്യം
അളന്നുനോക്കാതെ തുന്നീ ഞാന്‍
അണിയാനീ കഞ്ചുകം
നിനക്കണിയാനീ കഞ്ചുകം
പൊന്നുനൂല് കൊണ്ടെഴുതട്ടെ ഞാന്‍
എന്റെ പേരും കൂടി ഇതില്‍ എന്റെ പേരും കൂടി?
നിറഞ്ഞു നിറഞ്ഞു തുളുമ്പും നിന്റെ
നൃത്തം വയ്ക്കുന്ന സൌന്ദര്യം
കവര്‍ന്നെടുത്തു ഞാന്‍ ചാര്ത്തിക്കും
കവിളത്തൊരു കന്മദം ഇളം കവിളത്തൊരു കന്മദം
വര്ണ്ണപ്പൂകൊണ്ടെഴുതട്ടേ ഞാന്‍
എന്റെ പേരും കൂടി അതിലെന്റെ പേരും കൂടീ?