അന്തിനിലാ മാനത്ത് ആരോ പാകി രത്നങ്ങൾ ഹാ
ഇരുളലിയും മാറത്ത് താനേ പൂത്ത സ്വപ്നങ്ങൾ ..(2)
കരയാനോ ചിരി തൂകി പിരിയാനോ പ്രിയമായീ
അറിയില്ലേ പതിയെല്ലാം പറയാൻ പോരൂ രാപ്പാടീ
പോരൂ രാപ്പാടീ ഓഹോ...ഓയ് ഒയ് ഓയ്..
(അന്തിനിലാമാനത്ത്...)
ഓരടിക്കുന്നിന്മേലെ ഓർമ്മകൾ പൂക്കും പോലെ
താരകപ്പൊന്തക്കാടും മലർ ചൂടും ഹും (2)
ഒരു രാവിൽ താരങ്ങൾ പുലരുമ്പോൾ മായുമ്പോൾ
പതിവായ് പൂന്തിങ്കൾ പകലാകുമ്പോൾ തിരി താഴ്ത്തും ഹോയ്
ഓഹോ ... ഹോയ്..ഹോയ് ഹോയ്..
(അന്തിനിലാമാനത്ത്...)
താഴ്വരക്കാട്ടിനുള്ളിൽ തീരവിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ (2)
തിരിമെല്ലാം മാറുമ്പോൾ ചിരിയെല്ലാം മാഞ്ഞു പോകും
നിഴലാട്ടം കഴിയുമ്പോൾ അണിയാത്തിരി നീട്ടും
(അന്തിനിലാമാനത്ത്...)