ഓമനത്തിങ്കള്ത്തെല്ലേ കസ്തൂരിമുല്ലേ
കണ്ണാടിക്കണ്ണിൽ മിന്നും കണ്ണീരു മായ്ക്കുമോ
കാതോരമേതോ പാട്ടിൻ ഈണങ്ങൾ മൂളുമോ
സിന്ദൂരവർണ്ണം തോൽക്കും കവിളിൽ തലോടുമോ
എല്ലാരും ഇഷ്ടം കൂടും ചക്കിപ്പെണ്ണല്ലേ
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)
മണിമണിക്കുറിഞ്ഞീ നീ കുറുമ്പൊന്നും ഇനി വേണ്ട
ഉറുമിയും വീശി പരിചയും നീട്ടി
കളരിയിലിറങ്ങാൻ വാ
ചുണക്കുട്ടി ചമയേണ്ട ചുരികയെ തടുത്താട്ടേ
പോർക്കലിയങ്കം പുലിക്കളിയങ്കം പയറ്റടീ പടക്കാളീ
മുടികുടഞ്ഞലറുന്നൊരുണ്ണിയാർച്ചേ
നാക്കുകൊണ്ടല്ലെടീ വാൾ പയറ്റ്
ഉദയനക്കുറുപ്പിന്റെ ചെറുമകളേ
ഓതിരം കടകം കൊണ്ടറിഞ്ഞോളൂ
ഇടി തട വെടി പട പടഹങ്ങൾ ഉയരട്ടെ
അങ്കം മുറുകട്ടെ
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)
കുറുകുന്നൊരിപ്രാവായ് ചിറകടിച്ചുയർന്നീടാം
കുടമുല്ലക്കാടും കറുകപ്പുൽ മേടും വലം വെച്ചു കറങ്ങീടാം
അഴകുള്ളോരാകാശം മഴക്കുട നിവർത്തുമ്പോൾ
മണിപ്പുഴയോരത്ത് മരതകപ്പാടത്ത്
മദം പൊട്ടി കറങ്ങീടാം
കളമൊഴിക്കിളികൾ തൻ കളിമേളം
കുക്കുകുക്കു കുയിലിന്റെ വിളയാട്ടം
മനസ്സിലും മയങ്ങുന്നു പൊടിപൂരം
കൊടികെട്ടി പറക്കണം ബഹുദൂരം
കുടുകുടെ ചിരിക്കണം കുറുങ്കുഴൽ എടുക്കണം
പാടണം കച്ചേരി
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)
ഓമനത്തിങ്കള്ത്തെല്ലേ കസ്തൂരിമുല്ലേ
കണ്ണാടിക്കണ്ണിൽ മിന്നും കാണാത്ത കൗതുകം
പേരെന്തു ചൊന്നാലും നാം ചേലുള്ള പൂവുകൾ
വർണ്ണങ്ങൾ നൂറായാലും പ്രിയമാണു കൂട്ടുകാർ
എല്ലാരും ഒന്നായ് പാടാം ആഹാ സംഗീതം
വൗ വൗ വൗ..വൗ വൗ വൗ...