You are here

Nagarame

Title (Indic)
നഗരമേ
Work
Year
Language
Credits
Role Artist
Music Raveendran
Performer G Venugopal
Writer PK Gopi

Lyrics

Malayalam

നഗരമേ മഹാ നഗരമേ
ആരെയുമാരെയുമറിയാതെ
ആദി മദ്ധ്യാന്തങ്ങൾ തിരയാതെ
നേരിന്റെ സൂര്യനേ കാണാത്ത ഭ്രാന്തിയായ്
രാവും പകലും പായുന്നു നീ
രാവും പകലും പായുന്നു
(നഗരമേ...)

വിശപ്പും ദാഹവും വിഴുപ്പും താങ്ങി
വിളക്കുമാടങ്ങൾ തേടി (2)
വിധിയുടേ മുൾമുന പാകിയ വഴികളിൽ
അഭയാർഥികളായി ഞങ്ങൾ
അരമന രഹസ്യം അറിയാതലയും
കരിനിഴലുകളായി
ഓ..ഓ..ഓ..
(നഗരമേ...)

ഇവിടെ മോഹന വനഭൂമികളിൽ
വിതച്ച സ്വപ്നങ്ങളില്ലാ (2)
തലമുറയലയും ഊഷരഭൂവിൽ
ഉയിർത്തെഴുന്നേൽക്കുക നാം
പുതിയൊരു മാനവമോചന സൂര്യൻ
വിളിച്ചുണർത്തുകയില്ലേ.. നമ്മെ
വിളിച്ചുണർത്തുകയില്ലേ..
ഓ..ഓ..ഓ..
(നഗരമേ...)

English

nagarame mahā nagarame
ārĕyumārĕyumaṟiyādĕ
ādi maddhyāndaṅṅaḽ tirayādĕ
nerinṟĕ sūryane kāṇātta bhrāndiyāy
rāvuṁ pagaluṁ pāyunnu nī
rāvuṁ pagaluṁ pāyunnu
(nagarame...)

viśappuṁ dāhavuṁ viḻuppuṁ tāṅṅi
viḽakkumāḍaṅṅaḽ teḍi (2)
vidhiyuḍe muḽmuna pāgiya vaḻigaḽil
abhayārdhigaḽāyi ñaṅṅaḽ
aramana rahasyaṁ aṟiyādalayuṁ
kariniḻalugaḽāyi
o..o..o..
(nagarame...)

iviḍĕ mohana vanabhūmigaḽil
vidacca svapnaṅṅaḽillā (2)
talamuṟayalayuṁ ūṣarabhūvil
uyirttĕḻunnelkkuga nāṁ
pudiyŏru mānavamosana sūryan
viḽiccuṇarttugayille.. nammĕ
viḽiccuṇarttugayille..
o..o..o..
(nagarame...)

Lyrics search