എന്നോടിച്ചതി ചെയ്യാൻ നിന്നോടിതാരു ചൊല്ലി
എന്നോമൽ തങ്കകുരുവീ
കൂടായകൂടും കെട്ടി കൂട്ടിൽ പൂമഞ്ചം കെട്ടി
നിന്നെ ഞാൻ മാടി വിളിച്ചേ
നാഴിത്തേനും നെയ്യും പാലും നിൻ വാക്കിൽ നിന്നൂറുന്നുണ്ടോ
കോപം തുള്ളും തെയ്യക്കോലം നിൻ നോക്കിൽ നിന്നാടുന്നുണ്ടോ
ഉന്മാദക്കണ്ണും വീശി ചുമ്മാതെ ചൂളം കുത്തി എങ്ങോട്ടാ മഞ്ഞക്കിളിയേ
ഹേ കൂടായ കൂടും കെട്ടി കൂട്ടിൽ പൂമഞ്ചം കെട്ടി
നിന്നെ ഞാൻ മാടിവിളിച്ചേ
കാരുണ്യം താനെയിരുന്നാൽ തളിർവാടി പോവുകില്ലേ (2)
ആദ്യമുത്തമണിയുമ്പോഴേ തേൻമുകുളം പൂവാകൂ
എന്നെ നീ പ്രേമ നന്ദനത്തിൽ കൊണ്ടു പോകുന്ന നാളെന്നാണ്
അടീ (എന്നോടീച്ചതി....)
പാൽക്കിണ്ണം കൊണ്ടു നടന്നാൽ പാഴായി പോവുകില്ലേ
ആറ്റുനോറ്റു കഴിയുന്നോനെ കൈനീട്ടം നൽകാവൂ
എന്നെ നീ സ്വർഗ്ഗമണ്ഡപത്തിൽ കൊണ്ടു പോകുന്ന നാളെന്നാണ്
അടീ (എന്നോടീച്ചതി....)