ഈ നിലാവില് പൂത്ത യാമം
മലര്ത്തേരില് വന്നണഞ്ഞു
ഇനിയെന്തിനോ വിഷാദം?
അഴകിന്റെ തീരഭൂവില്‍ ഇണ
കോകിലങ്ങള്‍ പാടി
മധുമാസവീഥി തോറും
സുമബാണവര്ഷമായി
അഴകിന്റെ തീരഭൂവില്‍ ഇണ
കോകിലങ്ങള്‍ പാടി
കനവിന് കടവില്‍ രതിനിന് സരസ്സില്‍
നീരാടിവന്നു മോഹം
സൌവര്‍ണ്ണ ദീപമേന്തി
അനുരാധയായ് നീ വന്നൂ
അമൃതൂറും രാഗമായി
മനവേണുവില്‍ അലിഞ്ഞു
സൌവര്ണ്ണദീപമേന്തി
അനുരാധയായ് നീയണഞ്ഞൂ
സഖി നിന് മിഴികള്‍ എഴുതും കഥയില്‍
അനുരാഗ ദേവനായ് ഞാന്‍
സുരഗായികേ നിന് ഗീതം
ഒഴുകുന്ന ഹേമരാവില്
ചേലേറും പൊന്‍ കിനാക്കള്‍
ശ്രുതി മീട്ടിയാടും രാവില്‍
സുരഗായികേ നിന് ഗീതം
ഒഴുകുന്ന ഹേമരാവില്
പൂവായ് വിരിയും നിന്മെയ് തഴുകാന്‍
ഉന്മാദത്തെന്നലായ് ഞാന്‍