Title (Indic)അനുവാദമില്ലാതെ അകത്തു വന്നു WorkPuzha Year1980 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer P Bhaskaran LyricsMalayalamഅനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു.. കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു.. അനുരാഗശാലിനീ നീ വന്ന നേരത്തില്‍ ആരാധന വിധികള്‍ ഞാന്‍ മറന്നു.. ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍മേല്‍ കള്ള ഉറക്കം നടിച്ചു നീ കിടന്നു.. ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന് പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു.. എന്റെ ചുടുനിശ്വാസങ്ങള്‍ നിന്കവിളില് പതിച്ചനേരം തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു.. Englishanuvādamillādĕ agattuvannu.. nĕñjil aḍacciṭṭa maṇivādil nī tuṟannu.. kŏṭṭiyaḍaccŏrĕn kŏṭṭāravādilĕllāṁ pŏṭṭiccirittākkoliṭṭu nī tuṟannu.. anurāgaśālinī nī vanna nerattil ārādhana vidhigaḽ ñān maṟannu.. uḽḽilĕ maṇiyaṟayil mullamalarmĕttayinmel kaḽḽa uṟakkaṁ naḍiccu nī kiḍannu.. ñān vannirunnadaṟiyādĕ svapnattin paṭṭuviri kŏṇḍu nī mūḍikkiḍannu.. ĕnṟĕ suḍuniśvāsaṅṅaḽ ninkaviḽil padiccaneraṁ tĕnnalĕnnu ninaccu nī kaṇṇaḍaccu..