പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര്
ഇന്നു വന്ന് നമ്മുടെ പേര് ഗോപകുമാറ്
പണ്ടു കണ്ട ഞാനോ പാരിന്നൊരു ഭാരം
ഇന്നു കാണും ഞാനോ സിനിമാതാരം
സാക്ഷാൽ സിനിമാ താരം
കോളേജ് വിട്ടു വരും കൊച്ചു കള്ളിപ്പെണ്ണ്
ആളു കൊള്ളാം ക്യാമറയ്ക്കു ചേർന്ന നല്ല കണ്ണ് (പണ്ടു...)
പണ്ടു പണ്ടു നമ്മുടെ യാത്ര റിക്ഷാവണ്ടിയിലു
നാളെ നോക്കണം നമ്മുടെ പോക്ക് ഡോഡ്ജ് വണ്ടിയില്‍
പുത്തൻ ഡോഡ്ജ് വണ്ടിയില്‍
അന്നു നമ്മുടെ വേഷം മുണ്ട് തലയിൽ കെട്ട്
ഇന്നു നമ്മുടെ വേഷം സൂട്ട് സ്ലാക്ക് ഷർട്ട്
ഹാ ഹാ ഹാ സൂട്ട് സ്ലാക്ക് ഷർട്ട്
പാടത്തുള്ള കാളീ പാടുപെടും നാണീ
പാവങ്ങൾക്കും ചേരാം പുതുമുഖമായ് മാറാം (പണ്ടു....)
പല്ലു പൊന്തിയ കാലം നമ്മള് വില്ലൻ പാർട്ടില്‍
പല്ലു മാറ്റിയെങ്കിൽ നമ്മള് ഹീറോപ്പാർട്ടില്
ഹി ഹി ഹി ഹീറോപ്പാര്ട്ടില്
അന്നു കണ്ടാൽ ബോറ് ഇന്നു കണ്ടാൽ സ്റ്റാറ്
അന്നു കണ്ടാൽ ഓട്ടം ഇന്നു കണ്ടാൽ കൂട്ടം (പണ്ടു...)